ബംഗളൂരു: ദേശീയതലത്തിൽ എൻ.ഡി.എക്കെതിരെ ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് ജെ.ഡി-എസ് നേതാവ് സി.എം. ഇബ്രാഹിം. ബംഗളൂരുവിൽ സി.കെ. നാണു വിഭാഗം വിളിച്ചുചേർത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി-യു നേതാവ് നിതീഷ് കുമാർ, ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, എസ്.പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ മത്സരിക്കണമെന്ന് തുടർന്ന് തീരുമാനിക്കും. വർഗീയ പാർട്ടികളുമായി കൂട്ടുചേരാൻ ജെ.ഡി-എസ് ഭരണഘടന അനുവദിക്കുന്നില്ല. അങ്ങനെ ഒരു സഖ്യം നടത്തിയാൽ അയാൾ ജെ.ഡി-എസ് അംഗമല്ല. ദേവഗൗഡ പാർട്ടിയുടെ ആദർശത്തിനെതിരായി പ്രവർത്തിച്ചതിനാൽ പ്ലീനറി സെഷൻ അദ്ദേഹത്തെ പുറത്താക്കി പുതിയ പ്രസിഡന്റിനെ നിയമിക്കുകയായിരുന്നു -ഇബ്രാഹിം പറഞ്ഞു.
കർണാടകയിൽനിന്ന് സമാന മനസ്കരായ നാദഗൗഡ, മഹിമ പട്ടേൽ എന്നിവരെ കൂടാതെ നാല് എം.എൽ.എമാരും യോഗത്തിൽ പങ്കെടുത്തു. ഇപ്പോൾ അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. അനുകുലിക്കുന്ന എം.എൽ.എമാരുടെ എണ്ണം 12 ആയാൽ നിയമസഭയിൽ കുമാരസ്വാമിയെ മാറ്റി നിയമസഭ കക്ഷി നേതാവിനെ നിശ്ചയിക്കും. തങ്ങളാണ് യഥാർഥ ജെ.ഡി-എസ്. എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.