ന്യൂഡൽഹി: കോവിഡ് ചികിൽസക്ക് വില കുറഞ്ഞ സ്റ്റിറോയിഡ് മരുന്ന് ഉപയോഗിക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതി. ഡെക്സാമെതാസൺ എന്ന് മരുന്നാണ് രോഗികൾക്ക് നൽകുക. ബ്രിട്ടിനിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവിഡ് രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മരുന്നിെൻറ ഉൽപാദനം കൂട്ടാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകുകയും ചെയ്തിരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങളിൽ തുടങ്ങി അലർജിക്ക് വരെ ഡെക്സാമെതാസൺ ഉപയോഗിക്കുന്നുണ്ട്.
കോവിഡ് ഗുരുതരമായ രോഗികൾക്കാണ് മരുന്ന് നൽകുക. മരുന്ന് പരീക്ഷണത്തിന് അനുമതി നൽകി കോവിഡിെൻറ ക്ലിനിക്കൽ പ്രോട്ടോകോൾ കേന്ദ്രസർക്കാർ പുതുക്കി. നേരത്തെ മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് ലക്ഷണമായി കേന്ദ്രസർക്കാർ ഉൾക്കൊള്ളിച്ചിരുന്നു.
അതേസമയം, ഇന്ന് കോവിഡ് കേസുകൾ ഇന്ത്യയിൽ വലിയ രീതിയിൽ വർധിച്ചിരുന്നു. 18,522 പേർക്കാണ് ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,08.953 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.