ഇന്ത്യയും ആസ്ട്രേലിയയും വ്യാപാര കരാർ ഒപ്പുവെച്ചു

ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിൽ വ്യാപാര കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്ത ഓൺ​ലൈൻ മീറ്റിലാണ് കരാർ ഒപ്പുവെച്ചത്. സാമ്പത്തികരംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വാതിലുകളിലൊന്നാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി മോറിസൺ പറഞ്ഞു. അടുത്ത് തന്നെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന മോറിസൺ രാജ്യത്തിന്റെ വിദേശബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കരാർ ഒപ്പുവെച്ചത്.

ഇന്ത്യ-ആസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും ഉഭയകക്ഷി ബന്ധത്തിന്റെ അനിവാര്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags:    
News Summary - India, Australia sign trade pact to boost ties, PM Modi calls it 'watershed moment'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.