ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിർമിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള  പദ്ധതിയുമായി ഇന്ത്യ. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് നാവിക പ്രതിരോധ​ സാന്നിധ്യം കണക്കിലെടുത്താണ് നാവിക സേനയുടെ ശക്തിവര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്കായി ഇന്ത്യ ഒരുങ്ങുന്നത്​. 

സേനക്കു വേണ്ടി ബൃഹത്തായ പദ്ധതിയാണ്​ ആവിഷ്​കരിക്കുന്നതെന്ന്​ നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ ചതുഷ്‌കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന ഒര​ുങ്ങുകയാണെന്നും  ലാൻബ പറഞ്ഞു.  നാവിക ദിനത്തിന്​ മുന്നോടിയായി നടത്തിയ ​ ​വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യക്കെതിരായ ഏതുഭീഷണിയേയും പ്രതിരോധിക്കാൻ നാവികസേന സജ്ജമാണെന്നും ലാൻബ കൂട്ടിച്ചേർത്തു. സേനയെ ശക്തി​പ്പെടുത്താൻ കൂടുതൽ യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു. 

Tags:    
News Summary - India Begins Project To Build 6 Nuclear-Powered Submarines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.