ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിെൻറ ഒമ്പതാം വാര്‍ഷികത്തില്‍ കൊല്ലപ്പെട്ടവരുടെ ത്യാഗത്തെ അനുസ്മരിക്കുന്നുവെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ അദ്ദേഹം പറഞ്ഞു.
ഭീകരതയെന്ന വിഷയം ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങിയിട്ട് നാലു ദശകമായി. ലോക രാജ്യങ്ങള്‍ ഇന്ന് ഇതിനെ ഗൗരവമായി കണ്ടുതുടങ്ങി. രാജ്യത്തിെൻറ സാമൂഹികഘടനയെ മോശമാക്കാന്‍ തീവ്രവാദവും വിഘടനവാദവും ശ്രമം നടത്തുകയാണ്. ഇതു മഹാവീരെൻറയും ബുദ്ധെൻറയും ഗുരു നാനാക്കിെൻറയും മഹാത്മാഗാന്ധിയുടെയും നാടാണ്. സമാധാനത്തിെൻറയും അക്രമരാഹിത്യത്തിെൻറയും സന്ദേശം പകര്‍ന്ന നാട്. ഭീകരവാദം ഇതിനെയെല്ലാം തച്ചുടക്കുകയാണെന്നും മോദി പറഞ്ഞു.
നവംബര്‍ 26 ഭരണഘടന ദിനമാണ്. ഇന്ത്യയുടെ ഭരണഘടന നമ്മുടെ ജനാധിപത്യത്തിെൻറ ആത്മാവാണ്. ഭരണഘടനയുടെ വെളിച്ചത്തില്‍ ഭരണഘടന ശിൽപികളുടെ ചിന്താഗതിക്കനുസരിച്ച് പുതിയ ഇന്ത്യ നിര്‍മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവര്ക്കും സമത്വവും എല്ലാവരോടും സഹാനുഭൂതിയും എന്നത് ഭരണഘടനയുടെ മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.