ന്യൂഡൽഹി: അന്താരാഷ്ട്ര ആയുധ ഇറക്കുമതിയിൽ ഒന്നാം സ്ഥാനം ഇകകുറിയും നിലനിർത്തി ഇന്ത്യ. കഴിഞ്ഞ നാലു വർഷത്തിനിടെയും ഇറക്കുമതി പട്ടികയിൽ മുന്നിലാണ് രാജ്യം. റഷ്യയിൽനിന്നാണ് രാജ്യം ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നത്. സ്‌റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(സിപ്രി) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2013-17 കാലയളവിൽ ഇന്ത്യ വിദേശത്തുനിന്ന് വാങ്ങിയ ആയുധശേഖരത്തെ അപേക്ഷിച്ച് കഴിഞ്ഞ നാലു വർഷത്തെ ഇടപാടിൽ 11 ശതമാനം ഇടിവുണ്ട്. കഴിഞ്ഞ തവണയും റഷ്യ തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാർ. 64 ശതമാനം ആയുധം വാങ്ങിയിരുന്നത്
ഇത്തവണ 45 ശതമാനമായി കുറഞ്ഞത്. ഫ്രാൻസാണ് ഇന്ത്യ കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം(29 ശതമാനം). യു.എസ് മൂന്നാം സ്ഥാനത്ത്. 11 ശതമാനമാണ് യു.എസിൽനിന്നും കൈപ്പറ്റുന്നത്. 1993 മുതൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. പാകിസ്താനുമായും ചൈനയുമായുമുള്ള സംഘർഷാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാജ്യം ഇത്രയും തോതിൽ ആയുധം ഇറക്കുമതി ചെയ്യുന്നതെന്ന് 'സിപ്രി'' റിപ്പോർട്ടിൽ പറയുന്നു.
റഷ്യയുടെ ആയുധ കയറ്റുമതിയുടെ മൂന്നിൽ രണ്ടും എത്തുന്നത് ഇന്ത്യയിലേക്കാണ്. 31 ശതമാനം. ചൈനയും ഈജിപ്തുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. യഥാക്രമം 23, 9.3 ശതമാനമാണ് ഇങ്ങോട്ട് എത്തുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ ഫ്രാൻസിൽനിന്ന് 62 യുദ്ധവിമാനങ്ങളും നാല് യുദ്ധക്കപ്പലുകളും ഇന്ത്യ വാങ്ങിയിട്ടുണ്ട്. യു.എസിനു പുറമെ ഇസ്രായേൽ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നും ഇന്ത്യ വലിയ തോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.