വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. സിന്ധ് പ്രവിശ്യയിൽ ഹിന്ദു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം.

വാർത്തസമ്മേളനത്തിൽ സംസാരിക്കവെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 'സ്ത്രീ കൊല്ലപ്പെട്ട റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്, അതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, ഞങ്ങൾ ആവർത്തിക്കുകയാണ്, പാകിസ്താൻ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ സുരക്ഷയും ക്ഷേമവും പാകിസ്താന്‍റെ ഉത്തരവാദിത്തമാണ്' -വിദേശകാര്യ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിന്ധ് പ്രവിശ്യയിലെ സിൻജോറോയിൽ ദയ ഭേൽ എന്ന സ്ത്രീ ക്രൂരമായി കൊല്ലപ്പെട്ടത്. തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി സെനറ്റർ കൃഷ്ണ കുമാരി ട്വീറ്റ് ചെയ്തു. ക്രൂരമായ കൊലപാതകത്തിൽ രാജ്യത്താകെ പ്രതിഷേധമുയർന്നിട്ടുണ്ട്. 


Tags:    
News Summary - India Calls On Pakistan To Protect Minorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.