ന്യൂഡൽഹി: 26/11 ആക്രമണത്തിന്‍റെ മുറിവുകൾ ഇന്ത്യക്ക് മറക്കാൻ കഴിയില്ലെന്നും പുതിയ നയങ്ങളുമായി തീവ്രവാദത്തിനെതിരെ പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിഡിയോ കോൺഫറൻസിംഗിലൂടെ അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'2008 ലെ ഈ ദിവസം പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ മുംബൈ ആക്രമിച്ചു. വിദേശ പൗരന്മാർ, പൊലീസുകാർ ഉൾപ്പെടെ പലരും മരിച്ചു. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുറിവുകൾ ഇന്ത്യക്ക് മറക്കാൻ കഴിയില്ല. ഇന്ന് ഇന്ത്യ പുതിയ നയങ്ങളുമായി തീവ്രവാദത്തിനെതിരെ പോരാടുകയാണ്'.-മോദി പറഞ്ഞു.
ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ തീവ്രവാദത്തിന് ഉചിതമായ മറുപടി നൽകുന്നു. ഇനി അത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കില്ല. 26/11 ആക്രമണത്തിന്‍റെ 12ാം വാർഷികത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മോദി നന്ദി അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് നിരവധി മന്ത്രിമാരും ട്വിറ്ററിലുടെ ആദരാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.