ന്യൂഡൽഹി: വർണദീപങ്ങളാൽ അലങ്കരിച്ച് രാജ്യം ശനിയാഴ്ച ദീപാവലി ആഘോഷത്തിൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. പടക്കം പൊട്ടിക്കുന്നതും മധുരവിതരണവും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. അന്തരീക്ഷ മലിനീകരണം ഉയരുന്ന പശ്ചാത്തലത്തിൽ മിക്ക നഗരങ്ങളിലും പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ കോവിഡ് ബാധയോടൊപ്പം തന്നെ മലിനീകരണതോത് ഉയരുന്നത് ദീപാവലി ആഘോഷങ്ങളുടെ മാറ്റുകുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാൻ ജയ്സാൽമീറിലുള്ള പട്ടാള ക്യാമ്പിൽ ദീപാവലി ആഘോഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.