ഡറാഡൂൺ (ഉത്തരാഖണ്ഡ്): ചൈനയുമായുള്ള അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും സൈനിക പിന്മാറ്റത്തെ തുടർന്ന് സ്ഥിതി ശാന്തമാണെന്നും ചർച്ച തുടരുമെന്നും കരസേന മേധാവി എം.എം. നരവനെ. സംഘർഷമുണ്ടായ ഗാൽവൻ മേഖലയിൽനിന്ന് ഇരു സൈന്യങ്ങളും ഘട്ടംഘട്ടമായാണ് പിന്മാറിയത്.
ഗാൽവൻ നദിക്കരികിൽ, വടക്കുഭാഗത്തുനിന്നാണ് ഇന്ത്യ പിന്മാറിത്തുടങ്ങിയത്. സേനാപിന്മാറ്റം തുടർചർച്ചക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സേന പിന്മാറ്റത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത് ആദ്യമായാണ്.
ഗാൽവൻ താഴ്വരയിലെ 14,15 പട്രോളിങ് പോയിൻറുകളിൽനിന്നാണ് ഇരു സൈന്യങ്ങളും പിന്മാറിയത്. മറ്റൊരു സംഘർഷ മേഖലയായ ഹോട്ട് സ്പ്രിങ് മേഖലയിൽനിന്ന് ചൈനീസ് സൈന്യം ഒന്നര കിലോമീറ്റർ പിൻവാങ്ങിയതായും സൈനികവൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു.
പ്രശ്ന പരിഹാരത്തിന് കമാൻഡർ തലത്തിലത്തിലടക്കം നിരവധി ചർച്ച നടന്നതായി ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിനെത്തിയ കരസേന മേധാവി പറഞ്ഞു. ഫലപ്രദമായ ചർച്ചയാണ് നടന്നത്, സ്ഥിതി മെച്ചമാകും. തർക്കം രൂക്ഷമായ മൂന്ന് മേഖലകളെ േകന്ദ്രീകരിച്ചാണ്ചർച്ച നടന്നതെന്നാണ് സൂചന. പാങോങ് തടാകവുമായി ബന്ധപ്പെട്ട വിഷയത്തിൽ കമാൻഡർതല ചർച്ച തുടരും.
ചൈനീസ് പട്ടാളം കിഴക്കൻ ലഡാക്കിൽ കടന്നുകയറിയതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്. തന്ത്രപ്രധാനമായ പാങോങ് മേഖലയുടെ നിയന്ത്രണമായിരുന്നു ചൈനീസ് ലക്ഷ്യമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.