Representational Image 

കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ, ചൈന സൈനിക പിന്മാറ്റം പൂർത്തിയായി

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്സാങ് മേഖലകളിൽ നിന്നാണ് നേരത്തെയുള്ള ധാരണപ്രകാരം സൈനിക പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ഒക്ടോബർ 29ഓ​ടെ പിന്മാറ്റം പൂ​ർ​ത്തി​യാ​കു​മെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ നേരത്തെ അ​റി​യി​ച്ചിരുന്നു.

ഇരു സൈന്യങ്ങളും പലപ്പോഴായി മുഖാമുഖമെത്തിയ മേഖലകളിൽ നിന്നാണ് ഇപ്പോൾ പിന്മാറിയത്. പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​കൂ​ട്ട​രും താ​ൽ​ക്കാ​ലി​ക​മാ​യൊ​രു​ക്കി​യ ത​മ്പു​ക​ളും നീ​ക്കം​ചെ​യ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും.

മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും പ​ട്രോ​ളി​ങ് നടത്താനുമുള്ള ധാ​ര​ണ​യിൽ ഇന്ത്യയും ചൈനയും എത്തിയിരുന്നു. റ​ഷ്യ​യി​ൽ ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി - ഷീ ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സൈ​നി​ക പി​ന്മാ​റ്റ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​യ​ത്. ഇ​രു​കൂ​ട്ട​രും മേഖലയിൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്രചരിക്കുന്നത് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യും.

2020 ഏപ്രിലിന് മുമ്പുള്ള പൂർവ സ്ഥിതിയിലേക്ക് കിഴക്കൻ ലഡാക്കിലെ സൈനിക സാന്നിധ്യം എത്തിക്കുമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ. 2020 ജൂണിലാണ് കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇരു സൈന്യവും രക്തരൂഷിതമായ ഏറ്റുമുട്ടലിലേർപ്പെട്ടത്. ഇതിന് പിന്നാലെ ചൈനയുമായുള്ള നയതന്ത്രബന്ധം പാടെ വഷളായിരുന്നു.

സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി ആദ്യം നയതന്ത്രതലത്തിലാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് പിന്നാലെ സൈനികതലത്തിലും ചർച്ചകൾ നടന്ന് ധാരണയിലെത്തുകയായിരുന്നു.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖയി​ൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സേ​നാ പി​ന്മാ​റ്റ തീ​രു​മാ​ന​ത്തെ യു.എസ് സ്വാ​ഗ​തം ചെ​യ്തു. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും യു​.എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് വ​ക്താ​വ് മാ​ത്യു മി​ല്ല​ർ പ​റ​ഞ്ഞു.

Tags:    
News Summary - India, China complete disengagement at Depsang and Demchok in Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.