അതിര്‍ത്തിയിലെ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ

ബീജിങ്: അതിര്‍ത്തിയിലെ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങളില്‍ ഇരുസൈന്യവും സംയുക്ത പട്രോളിങ് നടത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്​. ഇരു രാജ്യങ്ങളുടേയും തലവന്‍മാര്‍ വുഹാനില്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക്​ ശേഷമായിരുന്നു സൈനിക മേഖലയിലെ പരസ്പര സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചത്. 

ദോക്ലാമിൽ സംഭവിച്ചത്​ പോലുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്​. സുരക്ഷാമേഖലയിലെ സഹകരണം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളിലെ സൈനിക മേധാവികൾ കൃത്യമായ ഇടവേളകളില്‍ ചര്‍ച്ചകള്‍ നടത്തും. ഇതിനായി ഹോട്ട് ലൈന്‍ സംവിധാനം  ഏര്‍പ്പെടുത്താനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ ദോക്ലാം പ്രതിസന്ധിക്ക്  ശേഷമുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി വിദേശകാര്യ പാര്‍ലിമ​​​​െൻററി സമിതി ഈ മാസാവസാനം ഇന്തോ-ചൈന അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് സമിതി സന്ദര്‍ശനം നടത്തുക. ശശി തരൂര്‍ അധ്യക്ഷനായുള്ള സമിതിയില്‍ രാഹുല്‍ ഗാന്ധിയും അംഗമാണ്.  

Tags:    
News Summary - India-China Summit Does Little to Cool Border Tensions-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.