സിംഗപ്പൂർ: ഇന്ത്യ-ചൈന ബന്ധം മോശം നിലയിലാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ബെയ്ജിങ് നിരന്തരം ഉടമ്പടികൾ ലംഘിച്ചു. ഇതേക്കുറിച്ച് അവർക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ഇപ്പോൾ ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗപ്പൂരിൽ 'പുതുലോകക്രമം' സംബന്ധിച്ച് നടന്ന സാമ്പത്തിക ഫോറത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത് പ്രധാനമാണ്.
ഇന്ത്യയുടെ നിലപാടിൽ ചൈനക്ക് ഒരു സംശയവുമുണ്ടാകില്ല. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ പലതവണ കണ്ടിരുന്നു. ഞാൻ വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർക്ക് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ അത് മനസ്സിലായിരിക്കും. ചൈന അമേരിക്കക്ക് ബദൽ ആവുകയാണ് എന്ന വാദത്തിൽ കഴമ്പില്ലെന്നും ജയ്ശങ്കർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.