കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് മാസത്തെ ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളു​ടെ എണ്ണം വീണ്ടും ഉയർന്നു. 8,822 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,32,45,517 ആയി ഉയർന്നു. 15 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,24,792 ആയി ഉയർന്നു. നിലവിൽ 53,637 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.

അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയർന്നിരുന്നു. 3000ത്തിലധികം പേർക്കാണ് കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് ശേഷമാണ് കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം 3,000 കടക്കുന്നത്. എറണാകുളത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Tags:    
News Summary - india covid 19 updates: daily cases on rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.