രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 6000ത്തിലധികം

ന്യൂഡൽഹി: ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുപ്രകാരം രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 5,895 ആയി. വ്യാഴാഴ്​ച 169 പേർ മരിച്ചതായാണ്​ ഔദ്യോഗിക സ്​ഥിരീകരണം. 478 പേരാണ്​ രോഗം ഭേദമായി ആശുപത്രി വിട്ടത്​. അതേസമയം, വെള്ളിയാഴ്ച രാവിലെയോ ടെ 6000ലേറെ പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 24 മണിക്ക ൂറിനിടെ 591 പുതിയ കോവിഡ്​ ബാധകളും 20 മരണവും വിവിധ സംസ്​ഥാനങ്ങളിലായി റിപോർട്ട്​ ചെയ്​തു. നിലവിൽ 5218 പേരാണ്​ ചികിത്സയിലുള്ളത്​.

പി.ടി.ഐയുടെ ഏറ്റവും പുതിയ റിപോർട്ട്​ പ്രകാരം രാജ്യത്ത്​ ഇതുവരെ 6624 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 225 പേർ മരിക്കുകയും 596 പേർക്ക്​ രോഗം ഭേദമാകുകയും ചെയ്​തു.

വ്യാഴാഴ്​ച റി​പോർട്ട്​ ചെയ്​ത 20 മരണത്തിൽ എ​ട്ടെണ്ണം മഹാരാഷ്​ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും മൂന്നെണ്ണം വീതവും രണ്ടെണ്ണം ജമ്മു കശ്​മീരിലും പഞ്ചാബ്​, ഉത്തർപ്രദേശ്​, കർണാടക, തമിഴ്​നാട്​ എന്നിവിടങ്ങളിൽ ഒന്നുവീതവുമായിരുന്നു.

രാജ്യത്ത്​ കൂടുതൽ കോവിഡ്​ മരണം മഹാരാഷ്​ട്രയിലാണ്​. 72 പേർ ഇവിടെ മരിച്ചു. ഗുജറാത്തിലും മധ്യപ്രദേശിലും 16 വീതവും ഡൽഹിയിൽ ഒമ്പത​​ുപേരും ഇതുവരെ മരിച്ചു. പഞ്ചാബിലും തമിഴ്​നാട്ടിലും എട്ടുമരണമാണ്​ ഇതുവരെ സ്​ഥിരീകരിച്ചത്​. തെലങ്കാനയിൽ ഏഴുപേരും മരിച്ചു. രോഗം സ്​ഥിരീകരിച്ച 5865 പേരിൽ 71 പേർ വിദേശികളാണ്​.

മഹാരാഷ്​ട്രയിൽ വ്യാഴാഴ്​ച പുതിയ 200 ൽ അധികം കോവിഡ്​ കേസുകൾ കണ്ടെത്തി. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1300 കടന്നു.

ഡൽഹിയിൽ 700 ൽ അധികംപേർക്ക്​ കോവിഡ്​ ബാധ കണ്ടെത്തി. ഒരു ഡൽഹി ​​പൊലീസ്​ കോൺസ്​റ്റബിളിനും രണ്ടു പാരാ​മെഡിക്കൽ സ്​റ്റാഫിനും അടക്കം 51 പേർക്കാണ്​ വ്യാഴാഴ്​ച പുതുതായി ഡൽഹിയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​.
തമിഴ്​നാട്ടിൽ 96 പേർക്ക്​ കൂടി ​കോവിഡ്​ ക​ണ്ടെത്തി. 834 പേരാണ്​ തമിഴ്​നാട് സർക്കാരിൻെറ കണക്കുപ്രകാരം ചികിത്സയിലുള്ളവർ.

Tags:    
News Summary - India Covid cases near 6,000 mark -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.