രാജ്യത്ത് 45,674 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തരായത് 49,082 പേര്‍

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 45,674 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 11,94,487 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തപ്പോഴാണിത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി. 49,082 പേരാണ് രോഗമുക്തരായത്. 24 മണിക്കൂറിനിടെ 559 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്.

ഇതോടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. 85,07754 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചപ്പോള്‍, നിലവില്‍ 5,12,665 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 78,68,968 പേര്‍ രോഗമുക്തി നേടി.

ഇതുവരെ 11,77,36,791 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.