രാജ്യത്ത് 16,375 പേർക്ക് കൂടി കോവിഡ്; 29,091 രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 16,375 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,03,56,845 ആയി. 201 പേരാണ് ഇന്നലെ മാത്രം മരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,31,036 ആണ്.

24 മണിക്കൂറിനിടെ 29,091 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ 99,75,958 പേർ രോഗമുക്തരായി. ആകെ മരണം 1,49,850 ആണ്.

ഇന്നലെ മാത്രം 8,96,236 സാംപിളുകളാണ് ടെസ്റ്റ് ചെയ്തതെന്ന് ഐ.സി.എം.ആർ അറിയിച്ചു.

കേരളത്തിൽ നിലവിൽ 63,324 േപരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 49,955 പേർ ചികിത്സയിലുണ്ട്.

Tags:    
News Summary - india covid update on january 5th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.