സ്​ഥിതി അതീവഗുരുതരം; ലക്ഷം കടന്ന്​ പ്രതിദിന കോവിഡ്​ ബാധിതർ, മരണം 478

ന്യൂഡൽഹി: രാജ്യത്ത്​ ഒരു ലക്ഷം കടന്ന്​ പ്രതിദിന കോവിഡ്​ കേസുകൾ. 24 മണിക്കൂറിനിടെ 1,03,558 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചതെന്ന്​ ആ​േരാഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ മഹാമാരി തുടങ്ങിയതിന്​ ശേഷം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്​. 52,847 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 478 മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചു. 1,25,89,067 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 7,41,830 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,16,82,136 പേർ രോഗുമുക്തിയപ്പോൾ 1,65,101 പേർക്ക്​ കോവിഡ്​ മൂലം ​ജീവൻ നഷ്​ടപ്പെട്ടു.

7,91,05,163 പേരാണ്​ രാജ്യത്ത്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചത്​. കോവിഡ്​ വാക്​സിനേഷന്‍റെ മൂന്നാംഘട്ടമാണ്​ രാജ്യത്ത്​ ഇപ്പോൾ പുരോഗമിക്കുന്നത്​.

കോവിഡ്​ പടർന്നുപിടിക്കുന്ന മഹാരാഷ്​ട്ര, പഞ്ചാബ്​, ഛത്തീസ്​ഗഡ്​ എന്നീ സംസ്​ഥാനങ്ങളിൽ കേന്ദ്രസംഘമെത്തും. 10 സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ അധ്യക്ഷതയിൽ കാബിനറ്റ്​ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഉന്നതതല ഉദ്യോഗസ്​ഥർ പ​ങ്കെടുത്ത യോഗം ഞായറാഴ്ച നടന്നിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും മാസ്​കും സാമൂഹിക അകലവും പാലിക്കാത്തതുമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നാണ്​ വിലയിരുത്തൽ.

മഹാരാഷ്​ട്രയിൽ സ്​ഥിതി ഗുരുതരമാണെന്നാണ്​ വിലയിരുത്തൽ. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ മഹാരാഷ്​ട്രയിലാണ്​. കഴിഞ്ഞദിവസം മുതൽ സംസ്​ഥാനത്ത്​ നിയന്ത്രണങ്ങൾ കർശനമാക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെട​ുത്തുകയും ചെയ്​തിരുന്നു. രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നതിൽ 57 ശതമാനവും മഹാരാഷ്​ട്രയിലാണ്​. മരണനിരക്കിൽ 47 ശതമാനവും മഹാരാഷ്​ട്രയിലാണെന്ന്​ 14ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്​ട്രക്ക്​ പുറമെ പഞ്ചാബിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന കേസുകളിൽ 4.5ശതമാനവും പഞ്ചാബിലാണ്​.

Tags:    
News Summary - India Daily Covid-19 case count crosses 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.