ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 16,311 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേർക്ക് ജീവൻ നഷ്ടമായപ്പോൾ, 12299 പേർ രോഗമുക്തരായി.
6,59,209 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,04,66,595 ആയി. ഇന്നലെ വരെ 18,17,55,831 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
അതേസമയം, കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വാക്സിൻ വിതരണത്തിന് സംസ്ഥാനങ്ങൾ നടത്തിയ തയാറെടുപ്പുകൾ വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.