ന്യൂഡൽഹി: പാകിസ്താനി യുവതിയുെട െമഡിക്കൽ വിസക്കുള്ള അപേക്ഷ ഇന്ത്യ നിരസിച്ചു. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് അപേക്ഷ നിരസിച്ചത്. കാൻസർ ചികിത്സക്ക് വേണ്ടിയാണ് യുവതി വിസക്ക് അപേക്ഷിച്ചിരുന്നത്.
പാക് പത്രം ഡോൺ ആണ് വിസ അപേക്ഷ നിരസിച്ചുെവന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. 25കാരിയായ ഫൈസ തൻവീറിെൻറ അപേക്ഷയാണ് തള്ളിയത്. അമെേലാബ്ലാസ്റ്റോമ എന്ന വായിലെ ട്യുമറിന് ചികിത്സക്ക് വേണ്ടിയാണ് അവർ ഇന്ത്യയെ സമീപിച്ചത്. പിന്നീട് കാൻസറായി ഗുരുതരാവസ്ഥയിലാകാവുന്ന ഇൗ മുഴക്ക് യു.പിയിലെ ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ദന്തൽ കോളജിൽ ചികിത്സ തേടിയിരുന്നു. 20 ദിവസെത്ത മെഡിക്കൽ വിസയിൽ ഇന്ത്യയിെലത്തിയാൽ ശസ്ത്രക്രിയ നടത്താെമന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ജിന്ന ആശുപത്രിയിൽ കീമോതെറാപ്പി ചെയ്യാമെന്ന് അറിയിച്ചതായി ഫൈസയുടെ മാതാവ് പർവീൻ അക്തർ പറഞ്ഞു. എന്നാൽ മുഴ വായിലായതിനാൽ കണ്ണിനും ചെവിക്കും കീമോതെറാപ്പി ബാധിക്കാൻ ഇടയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതുെകാണ്ടാണ് ചികിത്സക്ക് ഇന്ത്യയിലേക്ക് വരാമെന്ന് തീരുമനിച്ചത്. അമേരിക്ക, സിംഗപുർ എന്നിവിടങ്ങളിലേതിനേക്കാൾ ചുരുങ്ങിയ ചെലവിൽ ചികിത്സ നടത്താമെന്നതും ഇന്ത്യയിൽ ചികിത്സിക്കുന്നതിന് അവരെ പ്രേരിപ്പിച്ചുവെന്നും ഫൈസയുടെ മാതാവ് ഡോണിനോട് പറഞ്ഞു. മകളുെട ചികിത്സക്കായി അവളുടെ സുഹൃത്തുക്കൾ 1.6 ദശലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. അതിൽ 10ലക്ഷം രൂപ ഇന്ദ്രപ്രസ്ഥ ദന്തൽ കോളജിൽ അടച്ചു കഴിഞ്ഞുവെന്നും പർവീൻ പറയുന്നു.
പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യൻ വിേദശകാര്യമന്ത്രി സുഷമാ സ്വരാജിന് സംഭവത്തെ കുറിച്ച എഴുതിയാൽ മെഡിക്കൽ വിസ ലഭിക്കുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചതായി പർവീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.