ന്യൂഡൽഹി: ലോകം മുഴുവൻ കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുേമ്പാൾ പാകിസ്താൻ അയൽരാജ്യത്തിന് പ്രശ്‌നമുണ്ടാക ്കുന്നത് തുടരുകയാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നർവാനെ. കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായി പാകി സ്താൻ നടത്തിയ വെടിനിർത്തൽ ലംഘനത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ലോക്ഡൗൺ പ്രഖ്യാപ ിച്ച ശേഷം പാകിസ്താെൻറ ഭാഗത്ത് നിന്ന് വെടിനിർത്തൽ കരാർ ലംഘനത്തിൽ വർധനവുണ്ടായതായി നർവാനെ പറഞ്ഞു. ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ് ഭീഷണിക്കെതിരെ പോരാടുന്ന ഘട്ടത്തിൽ, നമ്മുടെ അയൽക്കാർ പ്രശ്‌നമുണ്ടാക്കുന്നത് തുടരുന്നു എന്നത് നിർഭാഗ്യകരമാണ്. ഇന്ത്യ സ്വന്തം പൗരന്മാരെ മാത്രമല്ല, മരുന്നുകൾ കയറ്റുമതി ചെയ്തും മെഡിക്കൽ ടീമുകളെ അയച്ചും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലുള്ളവരെയും സഹായിക്കുന്ന തിരക്കിലാണ്. എന്നാൽ പാകിസ്താൻ തീവ്രവാദം കയറ്റുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താെൻറ ഭാഗത്തുനിന്നുണ്ടായ തുടർച്ചായായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി സന്ദർശിച്ച് അവലോകനയോഗം നടത്തിയ കരസേന മേധാവി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിന് കേരാൻ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.