അന്താരാഷ്​ട്ര വിമാനവിലക്ക്​ വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത്​ നിലവിലുള്ള അന്താരാഷ്​ട്ര വിമാന വിലക്ക്​ വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം. മെയ്​ 31 വരെയാണ്​ വിലക്കുണ്ടാവുക. രാജ്യത്തെ കോവിഡ്​ സാഹചര്യം കണക്കിലെടുത്താണ്​ നടപടി.

കാർഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക്​ ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്​. 28 രാജ്യങ്ങളുമായി ഇന്ത്യക്ക്​ എയർ ബബിൾ കരാറുണ്ട്​. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെടില്ല.

അതേസമയം, ഇന്ത്യയിൽ കോവിഡ്​ രണ്ടാം വ്യാപനമുണ്ടായതോടെ പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ 3.85 ലക്ഷം പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - India extends international passenger flights ban till May 31 amid Covid surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.