കാബൂൾ: യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും കാരണം കലുശിതമായ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സമ്മാനമായി അഞ്ച് ലക്ഷം ഡോസ് കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകി ഇന്ത്യ. ഇന്ന് അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രി വാഹിദ് മജ്രൂഹിന് ഇന്ത്യൻ നയതന്ത്രജ്ഞനായ എസ് രഘുറാമാണ് വാക്സിൻ കൈമാറിയത്. സംഭവത്തിന് പിന്നാലെ അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ കേന്ദ്ര മന്ത്രി എസ്. ജയ്ശങ്കറിനോട് നന്ദിയറിയിച്ചു.
'' നമ്മുടെ രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നത് അഞ്ച് ലക്ഷം ഡോസ് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ തന്ന് സഹായിച്ചതിന് എെൻറ സുഹൃത്ത് ജയ് ശങ്കറിനോടും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുന്നു. ശക്തമായ പങ്കാളിത്തത്തിെൻറയും പ്രതിബന്ധതയുടെയും ഒൗദാര്യത്തിെൻറയും വ്യക്തമായ അടയാളമാണിതെന്നും'' അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിെൻറ ആദ്യ ബാച്ച് അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നു. നമ്മുടെ ജനങ്ങൾക്ക് ഇന്ത്യ സമ്മാനിച്ച അരലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്ന് കാബൂളിൽ എത്തി," കാബൂളിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.