ന്യൂഡൽഹി: രാജ്യത്ത് 12 സംസ്ഥാനങ്ങളിലായി 56 ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മഹാമാരിയെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും ഉൗന്നിപറഞ്ഞ നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ രാജ്യത്ത് രണ്ടാംതരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ജൂൺ 23നും 29നും ഇടയിലെ കണക്കുപ്രകാരം 71 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിൽ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രാജ്യം മൊത്തം സുരക്ഷതരാകുന്നതുവരെ ആർക്കും സുരക്ഷിതരായിരിക്കില്ല. സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താൻ കഴിയില്ല. വൈറസ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വി.കെ. പോൾ പറഞ്ഞു. കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നവിടങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നതിനാൽ കേന്ദ്രസർക്കാറിെൻറ മൾട്ടി ഡിസിപ്ലിനറി സംഘത്തെ ഇവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമീണ മേഖലയിൽ മൂന്നാംതരംഗം നേരിടുന്നതിനായി ഒരുക്കങ്ങൾ നടത്തണം. കുട്ടികൾക്കായി പരിശോധന സംവിധാനങ്ങൾ, വെൻറിലേറ്ററുകൾ, മരുന്നുകൾ, സുരക്ഷ മുൻകരുതലുകൾ തുടങ്ങിയവ സ്വീകരിക്കണം. കൂടുതൽ ജാഗ്രത പുലർത്തുകയാണെങ്കിൽ മൂന്നാംതരംഗത്തെ ഒഴിവാക്കാമെന്നും പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.