ന്യൂഡൽഹി: പാകിസ്താനെ പാഠം പഠിപ്പിക്കാൻ സർജിക്കൽ സ്ട്രൈക്കിനേക്കാൾ ഫലപ്രദമായ മാർഗങ്ങൾ ഇന്ത്യയുെട കൈവശമുണ്ടെന്ന് െസെനിക മേധാവി ബിപിൻ റാവത്ത്. അവർക്കുകൂടി മനസിലാക്കാവുന്ന തരത്തിൽ എളുപ്പമുള്ള യുദ്ധമുറകളുമായാണ് ഇന്ത്യ പോരാടുന്നതെന്നാണ് പാകിസ്താൻ കരുതുന്നത്. എന്നാൽ നമുക്ക് സർജിക്കൽ സ്ട്രൈക്കിനേക്കാൾ കൂടുതൽ ഫലപ്രദമായ മാർഗങ്ങളുണ്ട്. ഇന്ത്യൻ സൈന്യം അപരിഷ്കൃതമല്ല. മെയ് ഒന്നിന് രണ്ട് ഇന്ത്യൻ സൈനികരുടെ മുഖം വികൃതമാക്കിയ പാക് പ്രവർത്തിയെ പരാമർശിച്ചുെകാണ്ട് അച്ചടക്കമുള്ള സേനയായതിനാൽ തലകൾ എനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി അമേരിക്ക പ്രഖ്യാപിച്ചതിനാൽ അയാളെ നിയന്ത്രിക്കുന്നതിൽ പാകിസ്താെൻറ മനോഭാവം യഥാർഥത്തിൽ എന്താണെന്നറിയാൻ താൻ കാത്തിരിക്കുകയാണെന്നും ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കശ്മീരിൽ സമാധാനമുണ്ടെങ്കിൽ മാത്രമേ ചർച്ചകൾ സാധ്യമാകുവെന്നും റാവത്ത് പറഞ്ഞു. അവിെട സമാധാനം സ്ഥാപിക്കാനാണ് സൈന്യം ശ്രമിക്കുന്നത്. ൈസന്യം ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പു ലഭിക്കുന്ന അന്ന് താൻ നേരിട്ട് സമാധാന ചർച്ചകൾ നടത്തുമെന്നും റാവത്ത് പറഞ്ഞു.
പല തെറ്റിദ്ധാരണകളും കശ്മീരികൾക്കുണ്ട്. 12,13 വയസുള്ള കുട്ടികൾക്ക് ചാവേറുകളാവണം. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് അവരെ മുക്തരാക്കണം. അതിനായി യുവ നേതാക്കെള കണ്ട് ചർച്ചകൾ സംഘടിപ്പിക്കേണ്ടതാണ്. ജനങ്ങൾ അക്രമം ഉപേക്ഷിക്കണം. സാധാരണക്കാരായ ജനങ്ങൾ ഏറ്റുമുട്ടലിനിടയിൽ പെടുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.