ദിവസം കോടി ഡോസ്​ വാക്​സിൻ നൽകിയത്​ അഞ്ചാം തവണ; രാജ്യത്ത് വാക്​സിൻ വിതരണം​ 86 കോടി ഡോസ്​ കടന്നു

ന്യൂഡൽഹി: രാജ്യത്ത്​ ഇതുവരെ 86 കോടി കോവിഡ്​ വാക്​സിൻ ഡോസുകൾ വിതരണം ചെയ്​തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മാത്രം കോടി ഡോസ്​ വാക്​സിൻ നൽകി. ഇത്​ അഞ്ചാം തവണയാണ്​ ഒരു ദിവസം കോടിയിലധികം വാക്​സിൻ ഡോസ്​ വിതരണം ചെയ്യുന്നതെന്ന്​ ആരോഗ്യ മന്ത്രി മൻസൂഖ്​ മാണ്ഡവ്യ ട്വീറ്റ്​ ചെയ്​തു.

ആഗസ്റ്റ്​ 27നാണ്​ ആദ്യമായി ദിവസം കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തത്​. ആരോഗ്യപ്രവർത്തകർക്ക്​ നൽകിക്കൊണ്ട്​ ജനുവരി 16നാണ്​ രാജ്യത്ത്​ വാക്​സിനേഷൻ യജ്ഞത്തിന്​ തുടക്കം കുറിച്ചത്​. ഫെബ്രുവരി രണ്ട്​ മുതൽ മുൻനിര കോവിഡ്​ പോരാളികളെ കുത്തിവെപ്പിന്​ വിധേയമാക്കി.

മാർച്ച്​ ഒന്ന്​ മുതലാണ്​ 60 വയസിന്​ മുകളിൽ ​പ്രായമായവരെയും 45 വയസിന്​ മുകളിൽ പ്രായമുള്ള മറ്റ്​ അസുഖങ്ങളുള്ളവർക്കുമുള്ള വാക്​സിനേഷൻ തുടങ്ങിയത്​. ഏപ്രിൽ ഒന്ന്​ മുതൽ 45 വയസിന്​ മുകളിലുള്ളവർക്കും വാക്​സിൻ കിട്ടിത്തുടങ്ങി. മേയ്​ ഒന്ന്​ മുതലാണ്​ 18 വയസിന്​ മുകളിൽ പ്രായമുള്ളവർക്ക്​ കുത്തി​െവപ്പ്​ നൽകിത്തുടങ്ങിയത്​. 

Tags:    
News Summary - India Hits Over 1 Crore Vaccinations In A Day For fifth Time, vaccination coverage crosses 86 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.