'യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഹംഗറി അടക്കമുള്ള രാജ്യങ്ങളിൽ തുടർപഠനം'

ന്യൂഡല്‍ഹി: യുക്രെയ്​നിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന് അയല്‍ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോക്സഭയിൽ പറഞ്ഞു. ഹംഗറി, റു​മേനിയ, ചെക്​ റിപ്പബ്ലിക്, കസാഖ്സ്താന്‍, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്.

മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിനായുള്ള യുക്രെയ്ൻ മെഡിക്കല്‍ പരീക്ഷയായ കെ.ആർ.ഒ.കെ -1 അടുത്ത അധ്യയന വര്‍ഷത്തിലേക്ക് മാറ്റി. കോഴ്‌സ് നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് നാലാം വര്‍ഷ പ്രവേശനം അനുവദിക്കുന്നത്. ആറാം വര്‍ഷത്തേക്കുള്ള പരീക്ഷയായ കെ.ആർ.ഒ.കെ-2 പരീക്ഷ നടത്താതെ വിദ്യാര്‍ഥികളുടെ അക്കാദമിക മൂല്യനിര്‍ണയം നടത്തി ബിരുദം നല്‍കാനാണ് യുക്രെയ്​ന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സഭയെ മന്ത്രി അറിയിച്ചു.

യുക്രെയ്​നിലെ ബുച്ചയില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. വളരെ ഗുരുതരമായ ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തെയും പിന്തുണക്കുന്നു. സമാധാനത്തിനൊപ്പമാണ് ഇന്ത്യ എപ്പോഴും നിലകൊള്ളുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഓപറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു. രക്തച്ചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല. പ്രശ്നം പരിഹരിക്കാൻ ചർച്ചയാണ് ആവശ്യമെന്നും ജയശങ്കര്‍ സഭയിൽ പറഞ്ഞു.  

Tags:    
News Summary - India in touch with Ukraine's neighbours for studies of medical evacuees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.