ഇസ്രായേല്‍ മിസൈല്‍ ഇടപാടിന് സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ഇസ്രായേലുമായി ഒപ്പുവെച്ച 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതിയാണ് ഇടപാടിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ നവംബറില്‍ ഇസ്രായേല്‍ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍െറ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആര്‍.ഡി.ഒ) ഇസ്രായേലി എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും (ഐ. എ. ഐ) ഒപ്പുവെച്ചതാണ് കരാര്‍.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന്‍െറ 25ാം വാര്‍ഷികം ആഘോഷിക്കുന്ന ഈവര്‍ഷം മോദി നടത്താനിരിക്കുന്ന ഇസ്രായേല്‍ സന്ദര്‍ശനത്തിന്‍െറ മുന്നോടിയായികൂടിയാണ് ഇപ്പോള്‍ ഇടപാടിന് അനുമതി നല്‍കിയത്. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ഇടത്തരം മിസൈലുകളായ എം.ആര്‍-എസ്.എ.എമ്മിന്‍െറ 200 മിസൈലുകളും 40 ഫയറിങ് യൂനിറ്റുകളുമാണ് കരാറിന്‍െറ ഭാഗമായി ഇന്ത്യക്ക് ലഭിക്കുക.

Tags:    
News Summary - india israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.