രാജ്യത്തിന്​ ആശ്വാസം; കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു, ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും താഴ്​ന്നു

ന്യൂഡൽഹി: കോവിഡി​െൻറ മൂന്നാം തരംഗത്തിലേക്ക്​ കടന്ന ഇന്ത്യക്ക്​ ആശ്വാസമേകി പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കുറവ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്കാണ്​ പുതുതായി രോഗം ബാധിച്ചത്​. കഴിഞ്ഞ ദിവസം 3,06,064 പേർക്കായിരുന്നു രോഗബാധ. ഇതിനൊപ്പം രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്​. 15.52 ശതമാനമാണ്​ ഇന്നത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞ ദിവസം ഇത്​ 20.75 ശതമാനമായിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ 439 മരണവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതോടെ രാജ്യത്തെ ആകെ മരണം 4,89,848 ആയി ഉയർന്നു. നിലവിൽ ഇന്ത്യയിൽ 22,36,842 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 93.15 ശതമാനമാണ്​ ​രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​. ഇതുവരെ ഇന്ത്യയിൽ 162.92 കോടി ഡോസ്​ കോവിഡ്​ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ രോഗബാധ അതിരൂക്ഷമായ തുടർന്നിരുന്ന ഡൽഹി, മഹാരാഷ്​ട്ര, പശ്​ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നതും ഇന്ത്യക്ക്​ ആശ്വാസകരമാണ്​. മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ അനുഭവപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി പകുതിയോടെ രാജ്യത്തെ കോവിഡ്​ വ്യാപനത്തി​െൻറ തീവ്രത കുറയുമെന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്​സിനേഷനിൽ രാജ്യം കൈവരിച്ച പുരോഗതിയാണ്​ വ്യാപനം കുറയുന്നതി​െൻറ കാരണങ്ങളിലൊന്നായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്​​.

Tags:    
News Summary - India logs 2.55 lakh new Covid cases, positivity rate falls to 15.52%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.