ന്യൂയോർക്: മതിയായ യാത്രാരേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച ഇന്ത്യക്കാരൻ മരിച്ചു. എക്വഡോറിൽ നിന്നെത്തിയ അതുൽകുമാർ ബാബുഭായ് പേട്ടലാണ് (58) മരിച്ചത്.
േമയ് പത്തിനാണ് ഇദ്ദേഹത്തെ യാത്രരേഖകളില്ലാത്തതിനാൽ തടഞ്ഞുവെച്ചതെന്ന് എമിഗ്രേഷൻ വിഭാഗം അറിയിച്ചു. പിന്നീട് നഗരത്തിലെ എമിഗ്രേഷൻ വകുപ്പിെൻറ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട ബാബുഭായ് പേട്ടലിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
ഒരാഴ്ചക്കിടെ അമേരിക്കൻ എമിഗ്രേഷൻവകുപ്പിെൻറ കസ്റ്റഡിയിൽ മരിക്കുന്ന രണ്ടാമത്തെ ആളാണ് ബാബുഭായ് പേട്ടൽ. ഇൗ വർഷം എട്ടുപേർ മരിച്ചു.
വിമാനത്താവളത്തിൽ തടഞ്ഞുവെക്കുന്നവർ മരിക്കുന്നതിനെതിരെ അമേരിക്കയിലെ മനുഷ്യാവകാശപ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ പാർപ്പിക്കുന്ന സെൻററുകൾ പൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. അനധികൃതമായി രാജ്യത്തെത്തുന്നവരെ തടയാൻ പ്രസിഡൻറ് ട്രംപാണ് എമിഗ്രേഷൻ വകുപ്പിന് കർശനനിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.