ഇന്ത്യ മൂന്നാം കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായാൽ ഇന്ത്യ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാത്രി കർഫ്യൂകളും വാരാന്ത്യ ലോക്ഡൗണുകളും കോവിഡ് കേസുകൾ കുറക്കുന്നതിനുള്ള മാർഗമാണെന്ന വാദം തള്ളിയ എയിംസ് ഡയറക്ടർ, രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും പറഞ്ഞു. 

മൂന്നു കാര്യങ്ങൾ പ്രധാനമായും നടപ്പാക്കേണ്ടതുണ്ട്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കോവിഡ് കേസുകളുടെ എണ്ണം അടിയന്തരമായി കുറക്കുക, വാക്സിനുകളുടെ വിതരണം വേഗത്തിലാക്കുക എന്നിവയാണിവ. കോവിഡിന്‍റെ വ്യാപന ശൃംഖല തകർക്കണം. ആളുകളുടെ സമ്പർക്കം കുറക്കുകയാണെങ്കിൽ കോവിഡ് കേസുകൾ കുറയാൻ സാധ്യതയുണ്ടെന്നും റൺദീപ് ഗുലേറിയ വ്യക്തമാക്കി.

ജനജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമായതിനാൽ രാജ്യത്ത് പൂർണമായും പ്രാദേശികമായും ലോക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് ഭരണകർത്താക്കളാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈനംദിന കൂലിപണിക്കാരായ ആളുകളെയും പരിഗണിക്കണമെന്നും ഗുലേറിയ ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - India may see 3rd Covid wave says AIIMS chief Randeep Guleria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.