വാഷിങ്ടൺ: മേയിൽ നടക്കുന്ന പൊതു തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ സാമുദായിക സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് അമേരിക്കൻ ഇൻറലിജൻസ് ഡയറക്ടറുടെ മുന്നറിയിപ്പ്. തെരഞ്ഞടുപ്പിനു മുന്നോടിയായി തീവ്ര ഹിന്ദു വികാരം ഇളക്കിവിടാൻ ബി.ജെ.പി ശ്രമിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ൽ ലോകമാകെ നേരിടുന്ന ഭീഷണികളെ കുറിച്ചുള്ള യു.എസ് ഇൻറലിജൻസിെൻറ വെളിപ്പെടുത്തലിലാണ് ഇന്ത്യയിൽ ഉണ്ടാകാനിടയുള്ള സാമുദായിക സംഘർഷങ്ങളെ കുറിച്ച് മുന്നറിയിപ്പുള്ളത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാമുദായിക സംഘർഷങ്ങൾ വേരുപിടിച്ചിട്ടുണ്ട്. അനുയായികളെ പ്രകോപിപ്പിച്ച് താഴേത്തട്ടിൽ നിന്ന് അക്രമങ്ങൾ ഉണ്ടാക്കുന്നതിനാണ് ബി.ജെ.പി നേതാക്കളുടെ ശ്രമം.
വർധിച്ചു വരുന്ന അക്രമസംഭവങ്ങൾ ഇന്ത്യൻ മുസ്ലീംകളെ ഒറ്റപ്പെടുത്തുകയും അതുവഴി ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്യും. 2019 മെയ് വരെ ഇന്ത്യ - പാക് ബന്ധവും വളരെ അസ്വസ്ഥമായിരിക്കും. അതിർത്തി കടന്നുള്ള തീവ്രവാദം, നിയന്ത്രണ രേഖ കടന്നുള്ള വെടിവെപ്പ് എന്നിവ ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിെന ബാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇൻറലിജൻസ് ഡയറക്ടർ ഡാൻ കോട്ടാണ് ഇൻറലിജൻസ് സെനറ്റ് സെലക്ട് കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. റിപ്പോർട്ട് തയാറാക്കിയ സംഘത്തിൽ ഇന്ത്യൻ പര്യടനം കഴിഞ്ഞെത്തിയ സി.െഎ.എ ഡയറക്ടർ ജിന ഹാസ്പെലും എഫ്.ബി.െഎ ഡയറക്ടർ ക്രിസ്റ്റഫർ റേ, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ റോബർട് അഷ്ലി എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.