ലോകത്തിലെ സ്വാധീനശക്തിയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ വളർന്നുവരികയാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം വിശ്വസിക്കുന്നതായി പ്യൂ റിസർച്ച് സെന്‍ററിന്‍റെ പഠനം. ഇന്ത്യ വലിയ സ്വധീന ശക്തിയുള്ള രാജ്യമായി വളർന്നതായി പഠനത്തിൽ പങ്കെടുത്ത 70 ശതമാനം പേരും പ്രതികരിച്ചു.
ഇന്ത്യയിൽനിന്നുള്ള 30,861 പേരും 23 രാജ്യങ്ങളിൽനിന്നുള്ളവരുമാണ് ഫെബ്രുവരി 20 മുതൽ മെയ് 22 വരെയുള്ള സർവേയിൽ പങ്കെടുത്തത്. അതേസമയം, 19 രാജ്യങ്ങളിലെ 48 ശതമാനം പേരും അടുത്തിടെ ഇന്ത്യയുടെ സ്വാധീനശക്തിയിൽ കാര്യമായി മാറ്റമുണ്ടായിട്ടില്ലെന്നാണ് പ്രതികരിച്ചത്.
ഇന്ത്യയിൽനിന്ന് സർവേയിൽ പങ്കെടുത്ത 19 ശതമാനം പേരും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. 79 ശതമാനം ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ അനുകൂലിച്ചു, ഇതിൽ 55 ശതമാനം പേർ മോദിയെ ഒന്നുകൂടി കൂടുതൽ അനുകൂലിക്കുന്നവരാണ്. വിദേശ നയങ്ങളിൽ ശരിയായ തീരുമാനങ്ങളാണ് മോദി സ്വീകരിക്കുന്നതെന്ന് 12 രാജ്യങ്ങളിലെ 37 ശതമാനം പേർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.