ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ ജോലിക്കായി അപേക്ഷിക്കുന്നവർ ശരീരത്തിൽ പച്ചകുത്തിയാൽ േജാലി നഷ്ടപ്പെേട്ടക്കാമെന്ന് കോടതി. കൈത്തണ്ടയിൽ പച്ചകുത്തിയതിനെ തുടർന്ന് ഉദ്യോഗാർഥിയുടെ എയർമാൻ പോസ്റ്റിലെ നിയമനം അസാധുവാക്കിയ അധികൃതരുടെ തീരുമാനം ഡൽഹി ഹൈകോടതി ശരിവെച്ചു. ഇതോടെ, തീരുമാനത്തിന് നിയമസാധുതയായി.
അതേസമയം, ഗോത്രവിഭാഗത്തിൽപെട്ടവരടക്കം ചില പ്രത്യേക ജനവിഭാഗങ്ങൾക്ക് അവരുടെ ആചാരങ്ങളുടെയും പാരമ്പര്യത്തിെൻറയും ഭാഗമായി ഇളവ് നൽകിയിട്ടുണ്ടെന്ന് വ്യോമസേന അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അധികൃതരുടെ തീരുമാനം ചോദ്യംചെയ്ത യുവാവ്, ശരീരത്തിൽ പച്ച കുത്തിയ കാര്യം താൻ ഉചിതമായ രീതിയിൽ അറിയിച്ചിരുന്നതായി കോടതിയോട് പറഞ്ഞു. വാദങ്ങൾ തള്ളിയ കോടതി വ്യോമസേന തീരുമാനം ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.