മുംബൈ: മൊബൈൽ ഇൻറർനെറ്റ് ഡാറ്റ ഉപയോഗത്തിൽ ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുേമ്പാഴും ഡൗൺലോഡ് (ഇൻറർനെറ്റിൽനിന്ന് ഡാറ്റ മൊബൈലിലേക്ക് പകർത്തൽ) വേഗതയിൽ ഇന്ത്യ ഏറെ പിന്നിൽ. 109ാം സ്ഥാനമാണ് രാജ്യത്തിന്.
കഴിഞ്ഞ നവംബറിൽ 8.80 മെഗാബിറ്റ്സ് പെർ സെക്കൻറായിരുന്ന(എം.ബി.പി.എസ്) ഇന്ത്യയിലെ മൊബൈൽ ഡാറ്റ ഡൗൺലോഡ് വേഗം കഴിഞ്ഞ ഫെബ്രുവരിയിൽ 9.01ലേക്ക് ഉയർന്നെങ്കിലും ലോക റാങ്കിങ്ങിൽ മാറ്റം വന്നില്ല. നോർവെയാണ് അതിവേഗ ഡൗൺലോഡിൽ ഏറ്റവും മുന്നിൽ. 62.07 എം.ബി.പി.എസ് ആണ് വേഗത. അതേസമയം, സ്ഥിരം ഡാറ്റ കണക്ഷനിൽ ഇന്ത്യ 76ൽനിന്ന് 67ലേക്ക് നില മെച്ചപ്പെടുത്തിയതായും ഇൻറർനെറ്റ് വേഗം കണക്കാക്കുന്നതിൽ ലോകത്തെ മുൻനിര സ്ഥാപനമായ ‘ഉൗക്ല’പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനെറ്റ് സേവന സ്ഥാപനമാണ് ‘ഉൗക്ല’. 150 കോടി ജിഗാബൈറ്റാണ് രാജ്യത്തിെൻറ ഡാറ്റ ഉപഭോഗമെന്നും അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഡാറ്റ ഉപയോഗത്തേക്കാൾ കൂടുതലാണ് ഇതെന്നും നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സ്ഥിരം കണക്ഷനുകളുടെ വേഗത 18.82ൽ നിന്ന് 20.72ലേക്കാണ് വർധിച്ചത്. സിങ്കപ്പൂരാണ് ഇൗ ഗണത്തിൽ മുന്നിൽ. 161.53 എം.ബി.പി.എസ് ആണ് വേഗത.പതിവായി ഡാറ്റ ഉപയോഗിക്കുന്നവരിൽനിന്ന് നേരിട്ട് വിവരം ശേഖരിച്ചാണ് വേഗത പരിശോധിച്ചതെന്നും രാജ്യത്ത് ഇൻറർനെറ്റ് വേഗം പരിശോധിക്കാൻ 439 സെർവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉൗക്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.