ഇസ്ലാമാബാദ്: തങ്ങളുടെ ആണവ കേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. ഇരുരാജ്യങ്ങൾക്കുമിടയിൽ ആണവ അക്രമം തടയുന്നതിെൻറ ഭാഗമായുള്ള ഉടമ്പടിയുടെ ഭാഗമായാണ് പട്ടിക കൈമാറ്റം.
പാകിസ്താനിലെ ആണവ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക ഇന്ത്യൻ ഹൈക്കമ്മീഷെൻറ പ്രതിനിധിക്ക് വെള്ളിയാഴ്ച പാക് വിദേശകാര്യ മന്ത്രാലയം കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ആണവ സ്ഥാപനങ്ങളുടെ പട്ടിക പാക് ഹൈ കമീഷണർ പ്രതിനിധിക്കും കൈമാറി. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
1988 ഡിസംബർ 31നാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ആണവായുധ അക്രമ നിരോധന ഉടമ്പടി ഉണ്ടാകുന്നത്. 1992 ജനുവരി ഒന്നു മുതൽ വിവരകൈമാറ്റം കൃത്യമായി ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.