അട്ടാരി/ന്യൂഡൽഹി: ഇരുരാജ്യങ്ങളും സംഘർഷം നിലനിൽക്കുന്നതിനിടെ കർത്താർപുർ ഇട നാഴി യാഥാർഥ്യമാക്കാൻ നടന്ന ഇന്ത്യ-പാക് ചർച്ച സൗഹാർദപരം. ചർച്ച ഫലപ്രദമായിരുന്ന ുവെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ അട്ടാരി-വാ ഗ അതിർത്തിയിലായിരുന്നു ഉന്നത ഉദ്യോഗസ്ഥർ പെങ്കടുത്ത ചർച്ച.
സിഖ് മത സ്ഥാപകൻ ഗുരുനാനാക് അവസാനകാലം ജീവിച്ച പാകിസ്താനിലെ കർതാർപുർ ഗുരുദ്വാർ ദർബാർ സാഹിബിലേക്ക് ഇന്ത്യയിലെ ഗുരുദാസ്പുർ ജില്ലയിൽനിന്ന് ഇടനാഴി നിർമിക്കാൻ കഴിഞ്ഞ നവംബറിലാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്.
പുൽവാമ ഭീകരാക്രമണത്തിനും ബാലാേകാട്ടിലെ വ്യോമാക്രമണത്തിനും ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ ചർച്ചയാണിത്. ഇടനാഴി പെെട്ടന്ന് യാഥാർഥ്യമാക്കാൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഗുരുദ്വാര സന്ദർശിക്കുന്ന തീർഥാടകരുെട യാത്ര സുഗമമാക്കുന്നതും ചർച്ചയിൽ വിഷയമായി. അടുത്ത ചർച്ച ഏപ്രിൽ രണ്ടിന് വാഗയിൽ നടക്കും.
ഇന്ത്യയെ ആഭ്യന്തര മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി എസ്.സി.എൽ ദാസും പാകിസ്താനെ വിദേശകാര്യമന്ത്രാലയത്തിലെ ഡോ. മുഹമ്മദ് ഫൈസലുമാണ് നയിച്ചത്.
നാലു കിലോ മീറ്റർ ദൂരമുള്ള ഇടനാഴി യാഥാർഥ്യമായാൽ ഇന്ത്യയിലെ സിഖ് മത വിശ്വാസികൾക്ക് കർതാർപുരിലെ ഗുരുദ്വാർ ദർബാർ സാഹിബ് വിസയില്ലാതെ സന്ദർശിക്കാൻ വഴിയൊരുങ്ങും. കഴിഞ്ഞ വർഷം നവംബർ 26ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമാണ് ഗുർദാസ്പുരിൽ ഇടനാഴിക്ക് ഇന്ത്യയിൽ ശിലയിട്ടത്. രണ്ടു ദിവസത്തിനുശേഷം പാകിസ്താനിലെ നരോവൽ ജില്ലയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും ശിലയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.