ഇന്ത്യ-പാക്​ സംഘർഷം അഫ്​ഗാനെ ബാധിച്ചു –കർസായി


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ ബ​ന്ധ​ത്തി​ലെ നി​ർ​ഭാ​ഗ്യ സ്​​ഥി​തി അ​ഫ്​​ഗാ​നി​സ്​​താ​നെ വ​ല്ലാ ​തെ ബാ​ധി​ച്ചു​വെ​ന്ന്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഹാ​മി​ദ്​ ക​ർ​സാ​യി. ര​ണ്ട്​ അ​യ​ൽ​ക്കാ​രു​മാ​യും സ​ന്തു​ല​ന സ ​മീ​പ​നം നി​ല​നി​ർ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​താ​യി ഡ​ൽ​ഹി​യി​ൽ ന​ട​ന്ന റ​യ്​​സി​ന ഡ​യ​ലോ​ഗി​ൽ അ​ദ ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ, മു​ൻ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ തു​ട​ങ്ങി 200ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്ത വേ​ദി​യാ​യി​രു​ന്നു ഇ​ത്. പാ​കി​സ്​​താ​നോ​ട്​ ത​ങ്ങ​ൾ​ക്ക്​ ക​ട​പ്പാ​ടും ഒ​പ്പം നീ​ര​സ​വും ഉ​ണ്ടെ​ന്ന്​ ക​ർ​സാ​യി പ​റ​ഞ്ഞു. സോ​വി​യ​റ്റ്​ അ​ധി​നി​വേ​ശ​ക്കാ​ല​ത്ത്​ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​വ​രാ​ണ്​ പാ​കി​സ്​​താ​ൻ​കാ​ർ. എ​ന്നാ​ൽ, അ​ഫ്​​ഗാ​​നി​ൽ പാ​ക്​ ഇ​ട​പെ​ട​ലു​ക​ൾ പ​ല​പ്പോ​ഴും പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. പാ​കി​സ്​​താ​നേ​ക്കാ​ൾ വ​ലി​യ സു​ഹൃ​ത്താ​ണ്​ ഇ​ന്ത്യ. അ​ഫ്​​ഗാ​​െൻറ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ സം​ഭാ​വ​ന ഇ​ന്ത്യ ന​ൽ​കു​ന്നു​ണ്ട്. അ​ഫ്​​ഗാ​നി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ വി​ജ​യി​ക്ക​ണ​മെ​ന്നും ക​ർ​സാ​യി പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും സം​സാ​രി​ച്ചു. ഭീ​ക​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ക​ർ​ക്ക​ശ സ​മീ​പ​നം ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭീ​ക​ര​ത​ക്കെ​തി​രാ​യ സ​ഖ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ത്ത​രം രാ​ജ്യ​​ങ്ങ​ളെ പു​റ​ത്താ​ക്ക​ണം. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്ത​ണം. ഭീ​ക​ര​ത​ക്കെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​ക്കു​മെ​ന്ന്​ ക​രു​തു​ന്ന​ത്​ തെ​റ്റാ​ണ്. താ​ലി​ബാ​നു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ പി​ന്തു​ണ​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യും സ​മാ​ധാ​ന ച​ർ​ച്ച ന​ട​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ, ആ​യു​ധം താ​ഴെ​വെ​ക്കാ​ൻ അ​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും റാ​വ​ത്ത്​ പ​റ​ഞ്ഞു.

Tags:    
News Summary - India-Pakistan situation has impacted Afghanistan, says Hamid Karzai-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.