ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങളിൽ മുങ്ങിനിന്ന ദിവസങ്ങൾക്കുശേഷം ഇന്ത്യയും പാകിസ് താനും നയതന്ത്രം പതിവു രീതിയിലാക്കാനുള്ള ശ്രമങ്ങളിൽ. രണ്ടു രാജ്യങ്ങളെയും സമാധാനത ്തിെൻറ വഴിയിലേക്ക് നയിക്കാനുള്ള തുടർ ചർച്ചകൾക്ക് സൗദി വിദേശകാര്യ സഹമന്ത്രി ആദ ിൽ അൽ ജുബൈർ തിങ്കളാഴ്ച ഡൽഹിയിലെത്തും.
അഭിനന്ദൻ വർധമാൻ പാകിസ്താെൻറ കസ്റ് റഡിയിലായ സന്ദർഭത്തിൽ അമേരിക്കയും സൗദിയും നടത്തിയ നയതന്ത്ര സമ്മർദങ്ങളാണ് ഇന് ത്യക്കും പാകിസ്താനുമിടയിലെ പിരിമുറുക്കം കുറച്ചത്. അന്ന് സൗദി വിദേശ സഹമന്ത്രി ഇസ്ലാമാബാദിലെത്തിയിരുന്നു. രണ്ടാംഘട്ട ചർച്ചകൾക്ക് ഇന്ത്യയിലെത്തുന്ന അദ്ദേഹം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചർച്ച നടത്തും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യ സന്ദർശനത്തിെൻറ തുടർപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം എത്തുന്നതെന്നാണ് വിദേശകാര്യ വക്താവ് രവീഷ്കുമാർ ശനിയാഴ്ച വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം ഉണ്ടാക്കുന്നതിന് സൗദിയുടെ പിന്തുണ ഇസ്ലാമാബാദ് സന്ദർശനത്തിൽ ആദിൽ അൽ ജുബൈർ വാഗ്ദാനം ചെയ്തിരുന്നു.
സംഘർഷത്തെ തുടർന്ന് കൂടിയാലോചനക്ക് എന്ന പേരിൽ വിളിപ്പിച്ച ഇന്ത്യയിലെയും പാകിസ്താനിലെയും ഹൈകമീഷണർമാർ സ്വന്തം ഒാഫിസുകളിൽ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. 14ന് കർതാർപൂർ ഇടനാഴി സംബന്ധിച്ച ചർച്ചകൾ നടത്താനും ഇന്ത്യ-പാക് ഭരണകൂടങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. നിർത്തിവെച്ച സംഝോത എക്സ്പ്രസ് രണ്ടിടത്തുനിന്നും പുനരാരംഭിച്ചു കഴിഞ്ഞു.
എന്നാൽ, പുൽവാമയുടെ പശ്ചാത്തലത്തിൽ ഭീകര സംഘങ്ങൾക്കെതിരായ നടപടി ഒട്ടും തൃപ്തികരമല്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇക്കാര്യത്തിൽ നയതന്ത്ര സമ്മർദം തുടരും. ഭീകര സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന പാകിസ്താെൻറ അവകാശവാദം വെറും കടലാസിൽ മാത്രമാണെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ കുറ്റപ്പെടുത്തി.
സ്വന്തം മണ്ണിൽനിന്ന് പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ വിശ്വാസയോഗ്യമായ നടപടി സ്വീകരിച്ചുവെന്ന് കാണിക്കാൻ പാകിസ്താന് കഴിയണം. ഇന്ത്യയിൽ മുമ്പ് നടന്ന ഭീകരാക്രമണങ്ങൾക്കുപിന്നാലെ ചെയ്തതൊക്കെ തന്നെയാണ് പുൽവാമക്കുശേഷം പാകിസ്താൻ ചെയ്യുന്നത്. ഭീകര സംഘടനകൾക്കു കൂച്ചുവിലങ്ങിടുന്നു എന്നൊക്കെയുള്ളത് അവകാശവാദങ്ങൾ മാത്രം. പുതിയ കാഴ്ചപ്പാടുള്ള പുതിയ പാകിസ്താനാണെന്ന് അവകാശപ്പെടുന്ന പുതിയ ഭരണകൂടം, ഭീകരശൃംഖലകൾക്കെതിരായ പുതിയ നടപടികൾ എന്താണെന്ന് ബോധ്യപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.