ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ ഇന്ത്യ-പാക് സംഘർഷം വർധിക ്കാനുള്ള സാഹചര്യം ഇല്ലാതായെന്ന് പാകിസ്താൻ വിലയിരുത്തുന്നതായി പാക് പത്രമായ ‘ദ എക്സ്പ്രസ് ൈട്രബ്യൂൺ’ റിപ്പോർട്ട് ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സംഘർഷത്തിൽ കൃത്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള കടുത്ത നടപടിയുണ്ടാകാൻ ഇനി സാധ്യതയില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര തലത്തിൽ പല രാജ്യങ്ങളും ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങളുടെയും ഇസ്ലാമാബാദിലെയും ന്യൂഡൽഹിയിലെയും നയതന്ത്രകേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു തന്നെയാണ് സംഘർഷം ഇല്ലാതാകുന്നതിെൻറ ആദ്യ ലക്ഷണമെന്ന് റിപ്പോർട്ടിൽ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.