ദ്രാസ് (ലഡാക്ക്): രാജ്യത്തിന്റെ അഭിമാനവും അന്തസ്സും നിലനിർത്താൻ ഏതറ്റംവരെയും പോകുമെന്നും ആവശ്യമെങ്കിൽ നിയന്ത്രണരേഖ മറികടക്കാനും തയാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
അത്തരം സാഹചര്യങ്ങളിൽ സൈനികർക്ക് പിന്തുണയേകാൻ സിവിലിയന്മാർ സജ്ജരാകണമെന്നും 24ാമത് കാർഗിൽ വിജയ ദിവസ് ചടങ്ങിൽ രാജ്നാഥ് സിങ് ആഹ്വാനംചെയ്തു. ജനങ്ങൾ ഇറങ്ങി യുദ്ധത്തിൽ പങ്കെടുത്തതോടെ യുക്രെയ്ൻ യുദ്ധം ഒരുവർഷത്തോളം നീണ്ടുനിന്നെന്ന് അദ്ദേഹം പറഞ്ഞു. ‘യുദ്ധകാലഘട്ടത്തിൽ പൊതുജനം പരോക്ഷ പിന്തുണ നൽകിയിരുന്നു. എന്നാൽ, ഇനി ആവശ്യമെങ്കിൽ യുദ്ധമുഖത്തുതന്നെ സൈനികർക്ക് പിന്തുണയേകാൻ മാനസികമായി തയാറാകണം’- പ്രതിരോധമന്ത്രി പറഞ്ഞു. പാകിസ്താൻ പിന്നിൽനിന്ന് കുത്തിയെന്നും കാർഗിൽയുദ്ധം ഇന്ത്യക്കുമേൽ അടിച്ചേൽപിച്ചതാണെന്നും രാജ്നാഥ് അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ ജീവൻത്യജിച്ചവരെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ച് റീത്ത് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.