ന്യൂഡൽഹി: 2021-22 വർഷത്തിൽ ആഗോള പാൽ ഉൽപാദനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാല. പാൽ ഉൽപാദനത്തിന്റെ ഇരുപത്തിനാല് ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്ന് ലോക്സഭയിൽ അദ്ദേഹം രേഖാമൂലം മറുപടി നൽകി.
"ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോർപ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, 2021-22 വർഷത്തിൽ ആഗോള പാൽ ഉൽപാദനത്തിന്റെ ഇരുപത്തിനാല് ശതമാനവും സംഭാവന ചെയ്യുന്ന ഏറ്റവും ഉയർന്ന പാൽ ഉത്പാദക രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഇന്ത്യയുടെ പാൽ ഉൽപ്പാദനത്തിൽ അമ്പത്തിയൊന്ന് ശതമാനം വർധന രേഖപ്പെടുത്തുകയും, 2021-22 വർഷത്തിൽ ഇരുപത്തിരണ്ട് കോടി ടണ്ണായി വർധിക്കുകയും ചെയ്തു"- മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. പാൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, സംഭരണം, മൂല്യവർധനവ്, വിപണനം എന്നിവയുടെ വിഹിതം വർധിപ്പിക്കൽ ഇവയാണ് ക്ഷീര വികസനത്തിനായുള്ള ദേശീയ പരിപാടി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.