ന്യൂയോർക്ക്: സന്തുഷ്ട രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 122ാമതെന്ന് യു.എൻ റിപ്പോർട്ട്. പാകിസ്താൻ,നേപ്പാൾ, ചൈന എന്നീ അയൽരാജ്യങ്ങളിലേതിനേക്കാൾ ഏറെ പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് (എസ്ഡിഎസ്എൻ) ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. പട്ടികയിൽ ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം നോർവേയാണ്. ഡെൻമാർക്കിനെ പിന്തള്ളിയാണ് നോർവേ ഒന്നാം സ്ഥാനത്തെത്തിയത്.
മൊത്തം 155 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് 122–ാം സ്ഥാനം ലഭിച്ചത്. ചൈന(79), പാകിസ്താൻ(80), നേപ്പാൾ(99) , ശ്രീലങ്ക(110) എന്നിങ്ങനെയാണ് സ്ഥാനങ്ങൾ. ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങൾ. ആഭ്യന്തര ഉൽപാദനം, ശരാശരി ആയുസ്സ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹികസുരക്ഷ, സുതാര്യത തുടങ്ങിയവയാണ് രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താൻ മാനദണ്ഡമാക്കിയത്.
ഐസ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, നെതർലൻഡ്‌സ്, കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, സ്വീഡൻ എന്നിവയാണ് സന്തുഷ്ടി കൂടിയ രാജ്യങ്ങളിൽ മൂന്നു മുതൽ പത്തുവരെ സ്ഥാനക്കാർ. അമേരിക്ക 14–ാമതാണ്. ജർമനി(16), ബ്രിട്ടൻ (19).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.