ചൈനയൂടെ ഭീഷണി നേരിടാൻ ഇന്ത്യ തയാറാണെന്ന്​ സുഷമ സ്വരാജ്​

ന്യൂഡൽഹി: ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തിയിൽ ഏകപക്ഷീയമായി നിലപാട്​ മാറ്റിയ ​ൈചനീസ്​ നടപടി ഇന്ത്യൻ സുരക്ഷക്ക്​ ഭീഷണിയാണെന്ന്​ വിദേശകാര്യമ​ന്ത്രി സുഷമ സ്വരാജ്​. എന്നാൽ ഏതു തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ ഒരുക്കമാണെന്നും അവർ രാജ്യസഭയിൽ സംസാരിക്കവെ പറഞ്ഞു. 

ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ നിലപാട്​ മാറ്റം ഇന്ത്യക്ക്​ ഭീഷണിയാണ്​. ചർച്ചയിലൂടെ പ്രശ്​ന പരിഹാരത്തിന്​ ഇന്ത്യ തയാറാണ്​. എന്നാൽ സൈന്യത്തെ  തിരിച്ചു വിളിക്കാൻ ഇരു രാജ്യങ്ങളും തയാറാകണം. ഇന്ത്യയുടെ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന പ്രശ്​നമായതിനാലാണ്​ ഇൗ അതിർത്തിയിൽ ഇന്ത്യ ഇടപെടുന്നത്​​. എന്നാൽ ​ൈചന അത്​ അനുവദിക്കാതിരിക്കുന്നത്​ ഇന്ത്യയു​െട സുരക്ഷക്ക്​ ഭീഷണിയാകും. എല്ലാ രാജ്യങ്ങ​ളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും സുഷമ പറഞ്ഞു. 

 ഇന്ത്യൻ സമുദ്ര മേഖല  ചൈന വളഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ല. സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ചർച്ചയിലൂ​െട പരിഹരിക്കാവുന്നതാണെന്നും സുഷമ പറഞ്ഞു. 

Tags:    
News Summary - India ready to handle any kind of threat-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.