ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 56,211 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 271 പേർ മരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
1,20,95,855 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,13,93,021പേർ രോഗമുക്തി നേടുകയും ചെയ്തു. 5,40,720 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 1,62,114 ആയി ഉയരുകയും ചെയ്തു.
6,11,13,354 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിലും നിയന്ത്രണം ശക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. ഏപ്രിൽ ഒന്നുമുതൽ നിയന്ത്രണം കടുപ്പിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
മഹാരാഷ്ട്രയിൽ 32.21 ശതമാനമാണ് കോവിഡ് കേസുകളുടെ വർധന. തിങ്കളാഴ്ച മാത്രം 31,643 കേസുകളും 102 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. 3.36 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിലുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.