ഇന്ത്യയിൽ കോവിഡ്​ ബാധിതർ 25 ലക്ഷത്തിലേക്ക്​​; 24 മണിക്കൂറിനിടെ 1007 മരണം

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്കടുക്കുന്നു. പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവാണുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,553 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരിലേറെ കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം 1007 മരണമാണ്​​ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 48,040 ആയി.

ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.95 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 17,51,555 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 55573 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 71.17 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 26.88 ശതമാനമായി​​. 6,61,595 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗസ്​റ്റ്​ 13ന്​ 8,48,728 സാമ്പിളുകൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത്​ ഇതുവരെ 2.76 കോടി കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്നും ഐ.സി.എം.ആർ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.