ഇന്ത്യയിൽ കോവിഡ് ബാധിതർ 25 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 1007 മരണം
text_fields
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്കടുക്കുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,553 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരിലേറെ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം 1007 മരണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 48,040 ആയി.
ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.95 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 17,51,555 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 55573 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 71.17 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 26.88 ശതമാനമായി. 6,61,595 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. ആഗസ്റ്റ് 13ന് 8,48,728 സാമ്പിളുകൾ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 2.76 കോടി കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്നും ഐ.സി.എം.ആർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.