രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിനടുത്ത്; 21 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം 1,41,986 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 285 മരണവും റിപ്പോർട്ട് ചെയ്തു. മുൻദിവസവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിന രോഗികളുടെ എണ്ണത്തിൽ 21.3 ശതമാനത്തി​ന്‍റെ വർധന രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 71 ശതമാനമാണ് കേസുകളിലെ വർധന.

അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും ഉയർന്ന് നിൽക്കുന്നത്. 40,925 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. പശ്ചിമബംഗാൾ-18,213, ഡൽഹി -17,335, തമിഴ്നാട്-8,981, കർണാടക-8449 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം.

അതേസമയം, രാജ്യ​ത്ത് ഇതുവരെ 150 കോടി ഡോസ് വാക്സിൻ വിതരണമെന്ന നാഴികകല്ല് കഴിഞ്ഞ ദിവസം പിന്നിട്ടു. അതേസമയം, രാജ്യത്തെ ഒമിക്രോൺ കേസുകൾ ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രവചനങ്ങളും പുറത്ത് വരുന്നുണ്ട്. 

Tags:    
News Summary - India registers 1,41,986 new cases, 21.3% higher than yesterday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.