കൊൽക്കത്ത: ഭാരതം കണ്ട ഏറ്റവും ധീരരായ സ്വാതന്ത്ര്യസമര നായകരിൽ ഒരാളായ നേതാജി സുഭാഷ് ചന്ദ്രബോസിെൻറ 125ാം ജന്മവാർഷികത്തിൽ നേതാജിയെ സ്മരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മുഖ്യാതിഥികളായ വെവ്വേറെ അനുസ്മരണ പരിപാടികൾ ശനിയാഴ്ച കൊൽക്കത്തയിൽ നടന്നു. നാഷനൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതാജി അന്താരാഷ്ട്ര സെമിനാറിൽ പ്രധാനമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തി.
ശനിയാഴ്ച വൈകീട്ട് മൂേന്നാടെ െകാൽക്കത്ത അന്താരാഷ്്ട്ര വിമാനത്താവളത്തിൽ എത്തിയ മോദിയെ സംസ്ഥാന മന്ത്രി പൂർണേന്ദു ബസു സ്വീകരിച്ചു. ബോസിെൻറ ഭവനവും പ്രധാനമന്ത്രി സന്ദർശിച്ചു. നേതാജിയുടെ ത്യാഗവും അർപ്പണവും രാജ്യം എന്നും നന്ദിയോടെ സ്മരിക്കുമെന്ന് മോദി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. നേതാജിയുടെ ജന്മദിനമായ ജനുവരി 23നു ദേശീയ അവധി പ്രഖ്യാപിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആസാദ് ഹിന്ദ് ഫൗജ് എന്ന പേരിൽ ബോസിനുള്ള സ്മാരകം പണിയുമെന്നും സംസ്ഥാനത്തിനു കീഴിൽ സർവകലാശാല പണിത് അദ്ദേഹത്തിന് സമർപ്പിക്കുെമന്നും മമത പ്രഖ്യാപിച്ചു.
നേതാജിയുടെ പിന്നിൽ യുവജനങ്ങൾ അണിനിരന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുതു ഊർജം പകർന്നിരുെന്നന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.