ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 2,00,739 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 93,528 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 14,71,877 ആയി.
10 ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ലക്ഷം കടന്നത്. യു.എസിൽ മാത്രമാണ് പ്രതിദിനം രണ്ടുലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം 21 ദിവസങ്ങൾക്ക് ശേഷമാണ് അവിടെ രണ്ട് ലക്ഷം കേസുകളിലെത്തിയത്.
ഒക്ടോബർ 30ന് പ്രതിദിന കേസുകളുടെ എണ്ണം ലക്ഷം കടന്ന യു.എസിൽ അത് രണ്ട് ലക്ഷമായത് നവംബർ 20നായിരുന്നു. വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ജനുവരി എട്ടാം തിയതി യു.എസിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 3,09,035 ആയിരുന്നു.
കഴിഞ്ഞ ദിവസവും രാജ്യത്ത് മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണങ്ങളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.
മഹാരാഷ്ട്രക്ക് പിന്നാലെ ഉത്തർപ്രദേശിലും കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. 20,510 പുതിയ കേസുകളാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 58,952 പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.